തളിപ്പമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ല ജില്ലയില്‍ ഇക്കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 812 മയക്കുമരുന്നു കേസുകള്‍, പിടിയിലായത് 853 പ്രതികള്‍.
ഇതില്‍ ഏറെ ഗൗരവകരമായ എം.ഡി.എം.എ പോലുള്ള മാരകമയക്കുമരുന്നുകള്‍ കടത്തിയതുമായി ബന്ധപ്പെട്ട കേസ്സുകളും ഉള്‍പ്പെടുന്നതായി റൂറല്‍ ജില്ല പോലീസ് മേധാവി അനുജ് പലിവാള്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
റൂറല്‍ ജില്ലയില്‍ കഴിഞ്ഞവര്‍ഷം പോലീസ് പിടിച്ചെടുത്തത് 28 കിലോഗ്രാം കഞ്ചാവ്, 71 ഗ്രാം എം.ഡി.എം.എ, 324 ഗ്രാം ഹാഷിഷ്ഓയില്‍, 467 ഗ്രാം മെത്താഫിറ്റമിന്‍ 681 കഞ്ചാവ്ബീഡികള്, 4 കഞ്ചാവ് ചെടികള്‍ എന്നിങ്ങനെയാണ്.
കര്‍ണാടകയില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം മേത്തഫിറ്റമിന് ഇരിട്ടിയില്വച്ചും 41 ഗ്രാം എം.ഡിഎംഎ പരിയാരത്തുവെച്ചും 166 ഗ്രാം എംഡിഎംഎ പയ്യന്നൂര്‍ പെരുമ്പയിലുള്ള ലോഡ്ജില്‍വച്ചും കഴിഞ്ഞവര്‍ഷം പിടികൂടിയിരുന്നു.
റൂറല്‍ പോലീസ് ജില്ല രൂപീകൃതമായതുമുതല്‍ മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികളാണ് സ്വീകരിച്ചുവരുന്നത്.
കണ്ണൂര്‍ റൂറല്‍ പോലീസ്മേധാവിയുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്പ്രവര്ത്തിച്ചുവരുന്ന ആന്റി നാര്ട്ടോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ്(ഡാന്‍സാഫ്) നടത്തിവരുന്ന ശക്തവും പഴുതടച്ചതുമായ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ മയക്കുമരുന്ന് ശൃംഖലയെ ഏറെക്കുറെ ശിഥിലമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്.
പ്രസ്തുത സ്ക്വാഡിലുള്ള സമര്‍ഥരായ പോലീസ് ഉദ്യോഗസ്ഥരുടെയും മയക്കുമരുന്ന് വിരുദ്ധസേനയിലെ അംഗങ്ങളുടെയും അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി മയക്കുമരുന്ന് ശൃംഖലയുടെ
പ്രവര്‍ത്തനങ്ങള്‍ വേരോടെ പിഴുതെറിയുന്നതിന് സഹായകമായ കരുതല്‍ നിയമമായ പി.ഐ.ടി എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 2 പേരെ കഴിഞ്ഞ വര്‍ഷം കരുതല്‍ തടങ്കലില്‍ അടക്കാന്‍ സാധിച്ചത് ജില്ലാപോലീസിന്റെ കൃത്യതയാര്‍ന്നതും ഫലപ്രദവുമായപ്രവര്ത്തനം മൂലമാണെന്നും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാള്‍ അറിയിച്ചു.
മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ പൊതുജനങ്ങളില്‍, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും, അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ കണ്ണൂര്‍ റൂറല്‍ജില്ലയില്‍ പോലീസിന്റെ നേതൃത്വത്തില്നടപ്പാക്കി വരുന്നുണ്ട്.
കലാ കായികപ്രവര്ത്തനങ്ങളിലേക്ക് വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും ശ്രദ്ധയും താല്പര്യവും വഴിതിരിച്ചുവിടുന്നതിന് സഹായകമായ നിരവധി കലാകായിക പരിപാടികള്പോലീസിന്റെ നേരിട്ടുള്ള നേതൃത്വത്തിലും വിവിധ കലാകായിക സംഘടനകളുടെപ്രവര്ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും ജില്ലയില്നടപ്പിലാക്കുവാന്സാധിച്ചിട്ടുണ്ട്.
ഇത്തരംപ്രവര്ത്തനത്തിന്റെഭാഗമായി കണ്ണൂര്‍ റൂറല്‍പൊലീസ് നോക്ക് ഔട്ട് ഡ്രഗ്സ് എന്നപേരില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ടൂര്‍ണമെന്റ് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച ഒരുപരിപാടി ആയിരുന്നു.
ഇത്തരത്തിലുള്ള പുതിയ പരിപാടികള്‍ ആവിഷ്ക്കരിച്ചുവരികയാണെന്നും പോലീസ് മേധാവി അറിയിച്ചു.