ഇ.വി.ലളിതക്ക് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) യായ്രയയപ്പ് നല്‍കി.
തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം ഓഫീസില്‍നിന്നും വിരമിച്ച എല്‍.ഡി.ക്ളര്‍ക്ക് ഇ.വി.ലളിതക്ക് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) രാജരാജേശ്വര യുണിറ്റ് യാത്രയയപ്പ് നല്‍കി.

ഞാറ്റുവയല്‍ റെഡ്സ്റ്റാര്‍ വായനശാലയില്‍ പി.വി. നാരായണ മാരാരുടെ അദ്ധ്യക്ഷതയില്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.
എം.ഡി.ഇ.യു ജില്ലാ വൈസ്. പ്രസിഡന്റ് കെ. രവീന്ദ്രന്‍, സുനിത ഉണ്ണികൃഷ്ണന്‍, പി.ഗോപിനാഥ്, സി.രമേശന്‍, വാസുദേവന്‍ മൂസത്, ഇ.വി.ലളിത എന്നിവര്‍ പ്രസംഗിച്ചു.
സെക്രട്ടറി ഇ.വി. ഉണ്ണികൃഷ്ണന്‍ സ്വാഗതവും പി.കൃഷ്ണകുമാരി നന്ദിയും പറഞ്ഞു.
