തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം നടത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം നടത്തി.

 ഹജ്മൂസ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍സംഗമം നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു.

ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.

നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ കെ.മുഹമ്മദ്ബഷീര്‍, പി.സി.നസീര്‍, എം.കെ.മനോഹരന്‍, വ്യാപാരി നേതാവ് കെ.എസ്.റിയാസ്, കൗണ്‍സിലര്‍മാരായ അശോക് കുമാര്‍ അഞ്ചാമര, എം.പി.സജീറ, തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.സരസ്വതി, തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി.ആര്‍.മോഹന്‍ദാസ്, മുസ്ലിംലീഗ് നേതാവ്പി.മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു.

നഗരസഭ സെക്രട്ടെറി കെ.പി.സുബൈര്‍ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ പുല്ലായിക്കൊടി ചന്ദ്രന്‍, മുന്‍ വൈസ് ചെയര്‍മാന്‍ കെ.മുരളീധരന്‍, സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി കെ.സന്തോഷ് എന്നിവരുള്‍പ്പെടെ നിരവധി പേര്‍ ഇഫ്താര്‍സംഗമത്തില്‍ പങ്കെടുത്തു.