ഇ.സി.മല്ലിക-സത്യ-മല്ലികയായി–നൗഷാദിന് പണവും രേഖകളും തിരിച്ചുകിട്ടി

തളിപ്പറമ്പ്: വീണുകിട്ടിയ പണവും എ.ടി.എം.കാര്‍ഡും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനല്‍കി.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.സി.മല്ലികയ്ക്ക് ഇന്നലെ വൈകുന്നേരമാണ് അമ്മാനപ്പാറയില്‍ റോഡരികില്‍ നിന്നും പേഴ്‌സ് വീണുകിട്ടിയത്.

ആറായിരത്തോളം രൂപയും എ.ടി.എം.കാര്‍ഡും ആധാര്‍കാര്‍ഡും മറ്റുമാണ് അതിനകത്തുണ്ടായിരുന്നത്.

പേഴ്‌സിലെ വിസിറ്റിങ്ങ് കാര്‍ഡില്‍ കണ്ട നമ്പറില്‍ വിളിച്ചപ്പോഴാണ് നഗരത്തിലെ ഒരു ഹോട്ടലില്‍ ജോലിചെയ്യുന്ന തിരുവട്ടൂരിലെ നൗഷാദിന്റെതാണ് പേഴ്‌സെന്ന് വ്യക്തമായത്.

തുടര്‍ന്ന് സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗം എ.രാജേഷ്, പരിയാരം ലോക്കല്‍ കമ്മറ്റി അംഗങ്ങളായ പി.പി.മോഹനന്‍, കെ.കെ.പത്മനാഭന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഉടമസ്ഥന് കൈമാറി.