പയ്യന്നൂര്‍ കോടതിസമുച്ചയം ഉദ്ഘാടനം നാളെ

പയ്യന്നൂര്‍: പയ്യന്നൂരില്‍ പുതുതായി നിര്‍മ്മിച്ച കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ ഏപ്രില്‍ 4 ന് രാവിലെ 10.15 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ നിര്‍വ്വഹിക്കും.

ഹൈക്കോടതി ജഡ്ജി പി.വി.കുഞ്ഞിക്കൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും.

ജസ്റ്റിസ് എ.ബദറുദ്ദീന്‍, ജസ്റ്റിസ്. പി.എം.മനോജ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ഹൈക്കോടതി രജിസ്ട്രാര്‍ ജി.ഗോപകുമാര്‍, ബി.കരുണാകരന്‍ (ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ, തലശ്ശേരി ), എ.അഷറഫ് ( സബ് ജഡ്ജ് പയ്യന്നൂര്‍)എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

14 കോടി ചിലവില്‍ 6 നിലകളി ലായി നിര്‍മ്മിക്കുന്ന കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 4 നിലകളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ പയ്യന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ: വി.കെ.രവീന്ദ്രന്‍, മുന്‍ പ്രസിഡന്റ് അഡ്വ: കെ.വിജയകുമാര്‍, അഡ്വ: കെ.വി.ഗണേശന്‍ എന്നിവര്‍ പങ്കെടുത്തു.