മദ്യപിച്ച് വാഹനമോടിച്ച രണ്ടുപേര്‍ക്കെതിരെ കേസ്‌

തളിപ്പറമ്പ്: മദ്യപിച്ച് കണ്ടെയിനര്‍ ലോറി ഓടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. കാസര്‍ഗോഡ് കൊടമ്പലൂര്‍ അട്ടേങ്ങാനത്തെ ഏഴാംമൈല്‍ വീട്ടില്‍ എം.റംഷീദി(െ33)പേരിലാണ്‌കേസ്. ഇന്നലെ രാത്രി 8.25 ന് ദേശീയപാതയില്‍ പ്ലാസ ജംഗ്ഷനില്‍ വെച്ച് പട്രോളിംഗ് ഡ്യൂട്ടിക്കിടെ തളിപ്പറമ്പ് എസ്.ഐ കെ..എസ്.നിതിന്‍, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവരാണ് കെ.എല്‍-32-സി-3280 കണ്ടെയിനര്‍ ലോറി പിടികൂടിയത്. ആല്‍ക്കോമീറ്റര്‍ പരിശോധനയില്‍ 163/100 എന്ന അളവ് കാണിച്ചതിനാല്‍ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ച് താല്‍ക്കാലിക രജിസ്‌ട്രേഷനുള്ള കാറോടിച്ച യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പട്ടാന്നൂര്‍ കൊളപ്പ ലിജിന്‍ നിവാസില്‍ എന്‍.ലിറിന്‍കുമാറിന്‍രെ(36)പേരിലാണ് കേസ്. രാത്രി പട്രോളിങ്ങ് ഡ്യൂട്ടിക്കിടെ തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍, സീനി.ര്‍ സി.പി.ഒ വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രാത്രി ഏഴരക്ക് ആന്തൂര്‍ നഗരസഭ ഓഫീസിന് സമീപം വെച്ച് TEMP-477022 നമ്പര്‍ കാറോടിച്ച ലിറിന്‍കുമാര്‍ മദ്യപിച്ചതായി സംശയിച്ച് ആല്‍ക്കോമീറ്റര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ 83/100 എന് അളവ് കാണിച്ചതിനാല്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.