തളിപ്പറമ്പ്: നിയമപരമായി വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടതിന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കുറുമാത്തൂര്‍ പൊക്കുണ്ടിലെ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
മുഹമ്മദ് റിഷാദ്, ആമിന എന്നിവരുടെ പേരിലാണ് കേസ്.
മാര്‍ച്ച് 28 ന് വൈകുന്നേരം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറം തേഞ്ഞിപ്പാലം ചേളാരി പാണമ്പ്രയിലെ പെരിഞ്ചേരി മാട്ടില്‍ വീട്ടില്‍ ഇ.ഐ. ഫാസില(38)നെയാണ് ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്.
ഇപ്പോള്‍ കണ്ണൂര്‍ ചാലാട് പടന്നപ്പാലത്തെ പഞ്ഞിക്കയില്‍ മുത്തപ്പന് ക്ഷേത്രത്തിന് സമീപം അശ്വതി ഡ്രീംസില്‍ താമസിച്ചുവരികയാണ് ഫാസില.
പൊക്കുണ്ടിലെ വീട്ടില്‍ വെച്ച് മുഹമ്മദ് റിഷാദ് നിയമപരമായി തന്നെ വിവാഹം കഴിക്കാത്തതിനെപ്പറ്റി സംസാരിച്ചപ്പോള്‍ മുഖത്തും കണ്ണിനും കൈമടക്കി കുത്തുകയും ആമിന കഴുത്തിന് പിടിച്ച് ചുമരിന് തല ഇടിപ്പിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഇനി വീട്ടില്‍ വന്നാല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.