വി.കുഞ്ഞികൃഷ്ണന്റെ കാങ്കോല്‍ കരിങ്കുഴിയിലെ സ്ഥലത്തിന് നേരെ ആക്രമം.

പയ്യന്നൂര്‍: വി.കുഞ്ഞികൃഷ്ണന്റെ കാങ്കോല്‍ കരിങ്കുഴിയിലെ സ്ഥലത്തിന് നേരെ ആക്രമം.

ഇന്നലെ രാത്രി 10 ന് മഴമറ തീവെച്ച് നശിപ്പിച്ച സാമൂഹ്യ വിരുദ്ധര്‍ സ്ഥലത്തിന്റെ മതിലും തകര്‍ത്തു.

പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

പോലീസ് സംഭവ സ്ഥലത്ത് കാവല്‍ തുടരുന്നുണ്ട്.

ഇന്നലെ കുഞ്ഞികൃഷ്ണന്‍ അനുകൂലിയായ ടി.പുരുഷോത്തമന്റെ കാറിന് തീവക്കുകയും വീടിന് നേരെ കല്ലേറും നടന്നിരുന്നു.