അഖിലേന്ത്യാതലത്തില്‍ ബിനോയി ശരി- സി.പി.ഐ നേതാവ് സി.പി.മുരളി.
തളിപ്പറമ്പ്: അഖിലേന്ത്യാതലത്തില്‍ ബിനോയ് വിശ്വം പറയുന്നത് ശരിയാണെന്ന് സി.പി.ഐ നേതാവ് സി.പി.മുരളി.

രാജ്യത്ത് ബി.ജെ.പിയെ എതിരിടാന്‍ കോണ്‍ഗ്രസിനാണ് സാധിക്കുകയെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ ന്യായീകരിച്ച് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി.മുരളി രംഗത്തെത്തി.
ബിനോയ് വിശ്വം വിഷയം സംസാരിച്ചത് അഖിലേന്ത്യാതലത്തില്‍ ശരിയായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
എ.ഐ.ടി.യു.സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ. കെ. പൊതുവാള് സ്മാരകത്തില്‍ സംഘടിപ്പിച്ച പി.വി.എസ് നമ്പ്യാര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ത്തമാനകാലത്തെ മാധ്യമപ്രവര്‍ത്തനം പൊതുജനാഭിപ്രായ രൂപീകരണം മാത്രമായി തീര്‍ന്നിരിക്കുകയാണ്.
അതുകൊണ്ടാണ് അന്തി ചര്‍ച്ചകളില്‍ രാഷ്ട്രീയ നിലപാടുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പറയുന്നത്.
പാര്‍ട്ടി സഖാക്കളെ പോലും ഇതിന്റെ സ്വാധീനം ബാധിച്ചിട്ടുണ്ട്.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ബിനോയ് വിശ്വം ശരിയായ കാര്യമാണ് പറഞ്ഞത്.
എന്നാല്‍ മാധ്യമങ്ങള്‍ അതിനെ പര്‍വതീകരിച്ച് ദുര്‍വ്യാഖ്യാനം നടത്താനാണ് ശ്രമിച്ചതെന്ന് സി.പി. മുരളി പറഞ്ഞു.
എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് എ.ആര്.സി നായര്‍ അധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാര്‍, സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി വി.വി. കണ്ണന്,
മണ്ഡലം സെക്രട്ടരിയേറ്റ് അംഗം സി.ലക്ഷമണന് എന്നിവര്‍ സംസാരിച്ചു. എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടരി ടി.വി.നാരായണന് സ്വാഗതവും ജോയിന്റ് സെക്രട്ടരി
