കരുവഞ്ചാലില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍

ആലക്കോട്: പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന മൂന്നുപേര്‍ ആലക്കോട് പോലീസിന്റെ പിടിയിലായി.

വെള്ളാട് തകിടിപ്പുറത്ത് വീട്ടില്‍ ഷാജന്‍(56),

വെള്ളാട് പാറപ്പുറം വീട്ടില്‍ മൊയ്തു(59),

വായാട്ടുപറമ്പിലെ കുറ്റിയാനിക്കല്‍ വീട്ടില്‍ ജോബി(50)

എന്നിവരെയാണ് ആലക്കോട് എസ്.ഐ ജി.പ്രവീണ്‍ പിടികൂടിയത്.

1690 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

ഇന്നലെ ഉച്ചക്ക് 12 ന് കരുവഞ്ചാല്‍ ബസ്റ്റാന്റ് വെയിറ്റിംഗ് ഷെല്‍ട്ടറിന് സമീപത്തുവെച്ചാണ് ഇവരെ പിടികൂടിയത്.

സീനിയര്‍ സി.പി.ഒ റോജിഷ്, ഹോംഗാര്‍ഡ് തോമസ് മാത്യു എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.