രാജി രവീന്ദ്രന്‍ തിരികെ വന്നില്ല, പോലീസ് അന്വേഷണം തുടങ്ങി.
ആലക്കോട്: ഭര്‍തൃമതിയായ യുവതിയെ കാണാതായി.
ആലക്കോട് മേരിഗിരി കാരക്കാട്ട് വീട്ടില്‍ പി.രവീന്ദ്രന്റെ മകളും ജിജിത്തിന്റെ ഭാര്യയുമായ രാജി രവീന്ദ്രനെയാണ്(35)കാണാതായത്.
ഏപ്രില്‍ 30 ന് വൈകുന്നേരം മൂന്നിന് തേര്‍ത്തല്ലി ടൗണില്‍ നിന്നും ഇരിട്ടി ഭാഗത്തേക്കുള്ള ബസില്‍ കയറിപ്പോയ രാജി തിരികെ വന്നില്ലെന്നാണ് പരാതി.
പിതാവ് രവീന്ദ്രന്റെ പരാതിയില്‍ ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

