പി.എസ്.ജോസഫ് കേരള കോണ്‍ഗ്രസ് (ബി) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്
കണ്ണൂര്‍: പി.എസ്.ജോസഫിനെ കേരളാ കോണ്‍ഗ്രസ്(ബി)ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു.

ഹോട്ടല്‍ഭാരത് ഓഡിറേറാറിയത്തില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അന്തരിച്ച ആര്‍.ബാലകൃഷ്ണപിള്ളയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം ആരംഭിച്ചു.
പാര്‍ട്ടി സംസ്ഥാന ട്രഷററും മുന്നോക്ക ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ കെ.ജി.പ്രേംജിത് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. ഗോപകുമാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി സംസാരിച്ചു.
ജില്ല പ്രസിഡന്റിന് പുറമെ ജില്ലാ സെക്രട്ടറിയറ്റിനേയും കണ്‍വെന്‍ഷനില്‍ തെരഞ്ഞെടുത്തു.
അടിയന്തിരാവസ്ഥക്കാലത്ത് സമരം ചെയ്തതിന് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നിന്നും അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ മര്‍ദ്ദിച്ച് തലമുണ്ഡനം ചെയ്ത് അടി വസ്ത്രം മാത്രം ധരിപ്പിച്ച് തളിപ്പറമ്പ് ടൗണിലൂടെ നടത്തിച്ച 19 വിദ്യാര്‍ത്ഥികളുടെ നേതാവായിരുന്നു പി.എസ്. ജോസഫ്.
പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കെ.എം. ജോര്‍ജിനോടും, ആര്‍. ബാലകൃഷ്ണപിള്ളയോടുമൊപ്പം നിന്നു.
കെ.എസ്.സി.ജില്ലാ സെക്രട്ടറി, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി, പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഇപ്പോള്‍ കോട്ടയം അതിരൂപതയുടെ പാസ്റ്റര്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗമാണ്.
