കാര്‍ തടഞ്ഞുനിര്‍ത്തി അമ്മയേയും മകനേയും മര്‍ദ്ദിച്ച നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കാര്‍ തടഞ്ഞുനിര്‍ത്തി അമ്മയേയും മകനേയും ആക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ഉദയഗിരി അരിവിളഞ്ഞപൊയിലിലെ പന്തലാട്ടില്‍ വീട്ടില്‍ പി.എസ്.സിജുമോന്‍(40), അമ്മ ചന്ദ്രമതി(63)എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.

ബിന്റല്‍, രാകേഷ് കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ എന്നിവരുടെ പേരിലാണ് കേസ്.

മെയ്-30 ന് രാത്രി 7.30 ന് തളിപ്പറമ്പ്-ആലക്കോട് റോഡില്‍ പുഷ്പഗിരിയില്‍ വെച്ചാണ് സംഭവം.

സിജുമോന്‍, ഭാര്യ, അമ്മ, മൂത്തപെങ്ങള്‍ എന്നിവരും കുട്ടികളും കെ.എല്‍-60 പി-2313 കാറില്‍ പറശിനിക്കടവിലേക്ക് പോകവെ പുഷ്പഗിരിയില്‍ എത്തിയപ്പോള്‍ സ്‌ക്കൂട്ടറിലെത്തിയ

ഒരാള്‍ കാര്‍ തടഞ്ഞുനിര്‍ത്തുകയും പിന്തുടര്‍ന്നുവന്ന കെ.എല്‍-58 എ.എച്ച്. 1717 കാറില്‍ നിന്നും ബന്റല്‍ എന്നയാള്‍ അടിക്കെടാ എന്ന് ആക്രോശിച്ചപ്പോള്‍ രാഗേഷും കണ്ടാലറിയാവുന്ന

മറ്റ് രണ്ടുപേരും കാറില്‍ നിന്ന് ഇറങ്ങിവന്ന് സിജുമോനേയും അമ്മ ചന്ദ്രമതിയേയും അടിക്കുകയും ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.