തളിപ്പറമ്പ്: പോസ്റ്റോഫീസുകള്‍ ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ തീറെഴുതാനുള്ള നടപടികളെ ചെറുക്കാന്‍ തപാല്‍ ജീവനക്കാരും ജനങ്ങളും കൈകോര്‍ക്കണമെന്ന് ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. പറഞ്ഞു.
ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എന്‍.പി.ഒ.) കണ്ണൂര്‍ ഡിവിഷണല്‍ സമ്മേളനം തളിപ്പറമ്പ് വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോസ്റ്റോഫീസുകള്‍ ആധുനികവത്കരണത്തിന് വിധേയമാകുന്ന സന്ദര്‍ഭത്തില്‍ പോസ്റ്റോഫീസുകള്‍അടച്ചുപൂട്ടുന്ന നയം ഒരിക്കലും വെച്ചു പൊറുപ്പിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എഫ് എന്‍.പി.ഒ.ജില്ലാ ചെയര്‍മാന്‍ വി.പി.ചന്ദ്രപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
.സര്‍ക്കിള്‍ കണ്‍വീനര്‍ കെ.വി.സുധീര്‍ കുമാര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി.
സംസ്ഥാന സെക്രട്ടറി കെ. മഹേഷ് ഉപഹാര സമര്‍പ്പണം നടത്തി.
സര്‍ക്കിള്‍ അസി.സെക്രട്ടറിമാരായ പി.വി.രാമകൃഷ്ണന്‍ , ദിനു മൊട്ടമ്മല്‍, ഡിവിഷണല്‍ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന്‍ കാമ്പ്രത്ത്, ഇ മനോജ് കുമാര്‍, പി.ടി.രന്ദീപ്, ജില്ലാ പ്രസിഡന്റ് കെ.വി. വേണുഗോപാലന്‍, വനിത ജില്ലാ കണ്‍വീനര്‍ കെ.സുമ, കരിപ്പാല്‍ സുരേന്ദ്രന്‍ , പി.പ്രേമദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
സര്‍വ്വീസില്‍ നിന്ന് വിരമിച്ച 12 ജീവനക്കാര്‍ക്ക് സമ്മേളനം യാത്രയയപ്പ് നല്‍കി.
എം പി. സുധാകരന്‍ നായര്‍ സ്മാരക എന്‍ഡോവ്‌മെന്റും പത്താം തരം ഉന്നത വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു.
എഫ്.എന്‍.പി.ഒ.ഡിവിഷണല്‍ ചെയര്‍മാന്‍ വി.പി.ചന്ദ്രപ്രകാശ് രാവിലെ പതാക ഉയര്‍ത്തി.
പുതിയ ജില്ലാ ഭാരവാഹികള്‍: എന്‍.എ.പി.ഇ. പോസ്റ്റല്‍ അസിസ്റ്റന്റ് വിഭാഗം: വി.പി.ചന്ദ്ര പ്രകാശ്(പ്രസിഡന്റ്), ഉണ്ണികൃഷ്ണന്‍ കാമ്പ്രത്ത് (സെക്രട്ടറി),.കെ. രാഹുല്‍ (ട്രഷറര്‍).