Skip to content
തളിപ്പറമ്പ്: ഡ്രൈവര്‍ ഉറങ്ങി, കാര്‍ എതിരെ വന്ന ബംഗളൂരു സ്വദേശികളുടെ കാറിലിടിച്ചു, എട്ടുപേര്‍ക്ക് പരിക്കേറ്റു.
ബംഗളൂരു സ്വദേശികളുടെ മര്‍ദ്ദനത്തില്‍ കാറോടിച്ച യുവാവിന് പരിക്ക്.
ജൂണ്‍-9 ന് ഉച്ചക്ക് 1.15 ന് ദേശീയപാതയില്‍ കുറ്റിക്കോലിലായിരുന്നു അപകടം.
തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബംഗളൂരിലെ ആനക്കല്‍ താലൂക്കില്‍ ചാന്ദപുര ഗൗരമ്മ ലേഔട്ട് തേര്‍ഡ് ക്രോസ്, ടീച്ചേഴ്‌സ് കോളനിയില്‍ ഗ്രീന്‍ഡാറ്റ മോണ്ടിസോറി സ്‌ക്കൂളിന് സമീപത്തെ അച്യുത്‌നിലയം വീട്ടില്‍ പി.ഹരീഷ്(32)ഓടിച്ച കാറിലാണ് നെല്ലിപ്പറമ്പിലെ കൊയിലേരിയന്‍ വീട്ടില്‍ കെ.രാഹുല്‍ ഓടിച്ച കെ.എല്‍-58-ഇ-0961 കാര്‍ ഇടിച്ചത്
ഹരീഷിന്റെ ഭാര്യ മാല, ബന്ധുക്കളായ ജീവ, രമ്യ, റോജിന, ശേഖര്‍, സുമ, രുദ്രപ്പ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സംഭവത്തില്‍ രാഹുലിനെ ക്രൂരമായി മര്‍ദ്ദിച്ചതിന് കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.