എം.ഡി.എം.എയുമായി തളിപ്പറമ്പ് ബദരിയനഗര്‍ സ്വദേശി കെ.അനീസ്(39)പോലീസ് പിടിയില്‍
തളിപ്പറമ്പ്: എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍.
തളിപ്പറമ്പ് ബദരിയനഗറില്‍ അനീസ് മന്‍സിലില്‍ പി.എസ്.ഹംസയുടെ മകന്‍ കെ.അനീസ്(39)നെയാണ് തളിപ്പറമ്പ് പോലീസ് ഇന്നലെ പിടികൂടിയത്.
രാത്രി 9 ന് തളിപ്പറമ്പ് കാക്കത്തോട് ബസ്റ്റാന്റിന് സമീപത്തുവെച്ചാണ് 0.1600 എം.ഡി.എം.എ സഹിതം അനീസ് പിടിയിലായത്.
എസ്.ഐ കെ.എസ്.നിതിന്‍, ഡ്രൈവര്‍ സി.പി.ഒ കെ.എസ്.സനൂപ് എന്നിവരാണ് ഇയാളെ പിടികൂടിയത്.

