തളിപ്പറമ്പ്: സമൂഹത്തില്‍ കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന ലഹരിയുടെ വ്യാപനത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓപ്പറേഷന് തൂഫാന് പദ്ധതി സ്വാഗതാര്‍ഹമാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് തളിപ്പറമ്പ് മണ്ഡലം സമ്മേളന സ്വാഗതസംഘം കണ്വെന്ഷന്.
ലഹരിയുടെ വ്യാപനം തടയുന്നതോടൊപ്പം കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താന്‍ സാധിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
മൂല്യബോധമുള്ള വിദ്യാര്‍ത്ഥി, നന്മയുടെ വഴികാട്ടി എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 22 ന് സംഘടിപ്പിക്കുന്ന മണ്ഡലം വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.
കണ്വെന്ഷന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി. മേമി ഉദ്ഘാടനം ചെയ്തു.
വിസ്ഡം സ്റ്റുഡന്റ്സ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ശിബില്‍ തളിപ്പറമ്പ് ധ്യക്ഷത വഹിച്ചു.
സ്വാഗത സംഘം രക്ഷാധികാരി: കെ. പി ഹുസൈന് കുഞ്ഞി, ചെയര്മാന് മേമി, വൈസ് ചെയര്മാന് പി.കെ.ഹാഷിം, ഇബ്രാഹിം ചുഴലി, അര്‍ഷദ് മുസ്തഫ, ജനറല്‍ കണ്‍വീനര്‍ ശിബില്‍ തളിപ്പറമ്പ്, ജോ.കണ്‍വീനര്‍ ഷിദാദ് ചുഴലി, അമീഖ്, മിഷാല്‍ കുറുമാത്തൂര്‍ എന്നിവരെ സ്വാഗത സംഘം ഭാരവാഹികളായി തിരഞ്ഞെടുത്തു.