സോഡ കുപ്പി കൊണ്ട് അടിച്ച യുവാവിനെതിരെ വധശ്രമകേസ്

വെള്ളരിക്കുണ്ട്: വാത് തര്‍ക്കത്തിലിടപ്പെട്ട യുവാവിനെ വിരോധംവെച്ച് സോഡാ കുപ്പി കൊണ്ട് നെറ്റിയില്‍ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ് വധശ്രമത്തിനു കേസെടുത്തു.

മാലോത്ത് കാര്യോട്ടുച്ചാലിലെ എംആര്‍.രഞ്ജിത്തിന്റെ (29)പരാതിയിലാണ് കാര്യോട്ടുച്ചാലിലെ അനീഷ് എടക്കരക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തത്. 

ഇക്കഴിഞ്ഞ എട്ടിന് രാത്രി ഏഴുമണിക്ക് കാര്യോട്ടുചാലിലെ ചായക്കടയില്‍ പരാതിക്കാരനും സുഹൃത്തുക്കളും ചായ കുടിച്ചു കൊണ്ടിരിക്കെ ഈ മാസം ആറിന് സുഹൃത്തുമായുണ്ടായ വാക്തര്‍ക്കം സംബന്ധിച്ച് സംസാരം നടക്കുന്നതിനിടെ പരാതിക്കാരന്‍ ഇടപ്പെട്ട വിരോധത്തില്‍ പ്രതി സോഡാ കുപ്പി കൊണ്ട് നെറ്റിയില്‍ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വധശ്രമത്തിനു കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.