Skip to content
തളിപ്പറമ്പ്: വൈദ്യുതിമന്ത്രി സണ്ണി ജോസഫിനും ടി.കെ.ഗോവിന്ദന് മാസ്റ്റര്‍ എം.എല്‍.എക്കും തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ സ്ക്വയറില്‍ പൗരസ്വീകരണം നല്കി.
കെ.സുധാകരന് എം.പി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് ഉപഹാരസമര്‍പ്പണം നടത്തി.
കെ.പി.സി.സി ജന.സെക്രട്ടെറി അഡ്വ.സോണി സെബാസ്റ്റിയന്, സെക്രട്ടെറി പെരിയ ബാലകൃഷ്ണന്, കെ.പി.സി.സി മെമ്പര്‍ രജനി രമാനന്ദ്, ഡി.സി.സി ജന.സെക്രട്ടെറിമാരായ ടി.ജനാര്ദ്ദനന്, എ.ഡി.സാബൂസ്, മനോജ് കൂവേരി, ഇ.ടി.രാജീവന്, അഡ്വ.രാജീവന് കപ്പച്ചേരി, നൗഷാദ് ബ്ലാത്തൂര്‍, കെ.നബീസ ബീവി, എം.വി.രവീന്ദ്രന്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്മാന് പി.മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു.
മന്ത്രി സണ്ണി ജോസഫും ടി.കെ.ഗോവിന്ദന് എം.എല്‍.എയും മറുപടിപ്രസംഗം നടത്തി.
ബ്ലോക്ക് ജന.സെക്രട്ടെറി എം.എന്‍.പൂമംഗലം സ്വാഗതവും സെക്രട്ടെറി സണ്ണി പോത്തനാംതടം നന്ദിയും പറഞ്ഞു.