രണ്ടാം ഭര്‍ത്താവിന്റെ ആക്രമത്തില്‍ യുവതിക്കും അമ്മക്കും മകനും പരിക്കേറ്റു.

ആലക്കോട്: രണ്ടാം ഭര്‍ത്താവിന്റെ ആക്രമത്തില്‍ യുവതിക്കും അമ്മക്കും മകനും പരിക്കേറ്റു.

ആലക്കോട് വെള്ളാട്ടെ കാരക്കാട്ട് പുത്തന്‍പുരക്കല്‍ വീട്ടില്‍ കെ.ആര്‍.ഷീജ(46), മകന്‍ അതുല്‍(20), അമ്മ ശ്യാമള(75)എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഷീജയുടെ രണ്ടാം ഭര്‍ത്താവ് ആലക്കോട്ടെ കെ.പി.രാജന്‍കുമാറിന്റെ പേരില്‍ പോലീസ് കേസെടുത്തു.

ജൂലായ്-10 ന് വൈകുന്നേരം നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രാജന്‍കുമാറിനൊപ്പം താമസിക്കുന്ന അമൃത്കൃഷ്ണ എന്ന കുട്ടിയെ കാണാന്‍ സ്‌ക്കൂളില്‍ ചെന്നപ്പോള്‍ കാണാന്‍ സാധിക്കാത്ത വിരോധത്തിന് ഷീജയുടെ കഴുത്തിലും ചുമലിലും അമര്‍ത്തുകയും മുഖത്തടിക്കുകയും ചെയ്തു.

ഇത് മൊബൈലില്‍ പകര്‍ത്തുന്നതിനിടെ അതുലിനെ മര്‍ദ്ദിക്കുകയും തടയനെത്തിയ ശ്യാമളയെ തള്ളിവീഴ്ത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.