ഹനുമാരമ്പലത്തില്‍ വിപുലമായ പരിപാടികളോടെ രാമായണ മാസാചരണം-

പിലാത്തറ: ഉത്തരകേരളത്തിലെ പ്രസിദ്ധവും പട്ടാഭിരാമ പ്രതിഷ്ഠയുള്ളതും കര്‍ക്കിടകമാസത്തില്‍ എകക്ഷേത്രദര്‍ശനത്തിലൂടെ നാലമ്പല ദര്‍ശന സായൂജ്യം ലഭിക്കുന്നതുമായ ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ രാമായണമാസാചരണം 16 മുതല്‍ ആഗസ്ത് 17 വരെ നടക്കും.

രാമായണനവാഹയജ്ഞം, ഭാഗവതസപ്താഹം, രാമായണസപ്താഹം, അദ്ധ്യാത്മികപ്രഭാഷണങ്ങള്‍, രാമായണപാരായണം,ഭാജനാര്‍ച്ചന,വിവിധകലാപരി പാടികള്‍, നിറമാല, ദീപാലങ്കാരം, അന്നദാനം എന്നിവ ഉള്‍പ്പെടുത്തി വിപുലമായി രാമായണഉത്സവമായി ആഘോഷിക്കുന്നു.

17 മുതല്‍ 25 വരെ ബ്രഹ്‌മശ്രീ കനപ്രം ഈശ്വരന്‍ നമ്പൂതിരി ആചാര്യനായി വാല്മീകി രാമായണം നവാഹയജ്ഞം , 16 ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന ഉത്ഘാടന സഭ മലബാര്‍ ദേവസ്വംബോര്‍ഡ് മെമ്പര്‍ കെ അജീഷ് ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ പാരമ്പര്യ ട്രസ്റ്റി വരണക്കോട് ഗോവിന്ദന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.

മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ മുഖ്യാഥിതിയാകും.

തുടര്‍ന്ന്മഹാത്മ്യ പാരായണം നടക്കും.25ന് ശ്രീരാമപട്ടഭിഷേകത്തോടെ നവാഹം സമാപിക്കും.

26 ന് വൈകുന്നേരം 5.30ന് ഭാഗവത സപ്തഹത്തിന്റെ ഉത്ഘാടനം അമൃതാനന്ദമയി മഠം കണ്ണൂര്‍ അധിപതി സംപൂജ്യ സ്വാമിജി വംശി അമൃതകൃപാനന്ദപുരി നിര്‍വഹിക്കും.

ഭാഗവത വംശി ഡോ.പ്രദീപ് വര്‍മ്മയാണ് ആചാര്യന്‍. ആഗസ്റ്റ് 2 ന് ഉച്ചയ്ക്ക് ഭാഗവതയയഞ്ജനം സമാപിക്കും.

ആഗസ്റ്റ് 3 മുതല്‍ 8 വരെ മധുസൂതനമാരാര്‍ രാമപുരം ഡോ.പുനലൂര്‍ പ്രഭാകര സ്വാമി, ദേവകി അന്തര്‍ജ്ജനം , അനിതടീച്ചര്‍,ഭാഗവത തിലകം പന്നിയോടു ഈശ്വരന്‍ നമ്പൂതിരി, പാണപ്പുഴ പത്മനാഭപണിക്കര്‍ തുടങ്ങിയവര്‍ അദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തും.

ആഗസ്ത് 9 മുതല്‍ 15 വരെ ഭാഗവത രത്‌നം എ.കെ.ബി നായര്‍ ആചാര്യനായി രാമായണ സപ്താഹയഞ്ജം നടക്കും.ആഗസ്റ്റ് 9 ന് കാലത്ത് 9 മണിക്ക് കെ.എന്‍.ജയരാജന്‍,ന്യുഡല്‍ഹി രാമായണസപ്തഹത്തിന്റെ ഉത്ഘാടനം നിര്‍വഹിക്കും.

കെ നാരായണന്‍ കുട്ടി അധ്യക്ഷത വഹിക്കും.

പൂജനീയ മുന്‍ ബദരിനാഥ് റാവല്‍ജി ചന്ദ്രമന ഈശ്വരപ്രസാദ് നമ്പൂതിരി ദീപം തെളിയിക്കും.

ചടങ്ങില്‍ മലബാര്‍ ദേവസ്വംബോര്‍ഡ് മെമ്പര്‍ കെവി.ബാബു മുഖ്യാതിഥിയായിരിക്കും.

ആഗസ്റ്റ് 15 ന് കാലത്ത് ക്ഷേത്രം തന്ത്രിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമം, തുടര്‍ന്ന് കലശാഭിഷേകവും ശ്രീരാമ പട്ടാഭിഷേകം എന്നിവയോടെ രാമായണസപ്താഹത്തിനു സമാപനമാകും.

ആഗസ്റ്റ് 16 ന് ഉദയാസ്തമയരാമായണപാരായണം ആഗസ്റ്റ് 17ന് വിശേഷാല്‍നിറമാല, ചുറ്റുവിളക്ക് എന്നിവയോടെ ഒരുമാസക്കാലം നടക്കുന്നരാമായണഉത്സവത്തിനു സമാപനമാകും .

കര്‍ക്കിടകം32 ദിവസവും ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഉച്ചയ്ക്ക് അന്നദാനം ഉണ്ടാകും

.വിവിധ ദിവസങ്ങളില്‍ ഭാജനാര്‍ച്ചന, അക്ഷരശ്ലോകസദസ് ,നൃത്തനൃത്യങ്ങള്‍, വനിതകളുടെ പൂരക്കളി,സംഗീതസല്ലാപം എന്നിവ ഉണ്ടായിരിക്കും.

വാര്‍ത്ത സമ്മേളനത്തില്‍ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി പ്രധിനിധി വരണക്കോട് ഹരികൃഷ്ണന്‍ നമ്പൂതിരി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.പി.ബീന, സേവാസമിതി സെക്രട്ടറി കെ.വി.ഗോകുലാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.