പരിയാരം: മൂന്ന് കഞ്ചാവ് ബീഡിവലിയന്‍മാര്‍ പോലീസ് പിടിയില്‍.
തളിപ്പറമ്പ് പന്നിയൂര്‍ കണിച്ചാമലിലെ ആമന്ത്രകേളോത്ത് വീട്ടില്‍ എ.കെ.ഹൗസില്‍ അജിത്കുമാറിന്റെ മകന്‍ എന്‍.കെ.അഭിജിത്ത്(25)നെ
ഇന്നലെ രാത്രി 11.50 ന് ചുടല എ.ബി.സി ഗോഡൗണിന് സമീപത്തുവെച്ചാണ് കഞ്ചാവ് നിറച്ച ബീഡി വലിക്കവെ പരിയാരം മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ കെ.പി.സതീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
എസ്.ഐ ശ്രീകുമാര്‍, സീനിയര്‍ സി.പി.ഒ പ്രശാന്ത് എന്നിവരും പട്രോളിംഗ് ഡ്യൂട്ടിയില്‍ ഇന്‍സ്‌പെക്ടറോടൊപ്പം ഉണ്ടായിരുന്നു.
ഇതേ പോലീസ് സംഘം കുപ്പത്ത് വെച്ച് ഞാറ്റുവയലിലെ പി.പി.ഹരീഷിന്റെ മകന്‍ പുതിയപുരയില്‍ വീട്ടില്‍ പി.പി.അക്ഷയ്(28),
സഹോദരന്‍ പി.പി.അഭിറാം(24)
എന്നിവരെയും കഞ്ചാവ് നിറച്ച ബീഡി വലിക്കുന്നതിനിടെ പിടികൂടി.