പയ്യന്നൂര്‍: ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി പയ്യന്നൂര്‍ റേഞ്ചിലെ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി.മധുസൂദനനും സംഘവും പയ്യന്നൂര്‍ താലൂക്കില്‍ വയക്കര പാടിയോട്ടുചാല്‍ എന്ന സ്ഥലത്ത് നടത്തിയ റെയിഡില്‍ ഒരാള്‍ അറസ്റ്റില്‍.
പാടിയോട്ടുചാല്‍-ചെറുപുഴ റോഡില്‍ നിന്ന് കൊല്ലാടയിലേക്ക് പോകുന്ന റോഡ് ജങ്ക്ഷന്റെ കിഴക്കരികില്‍ വച്ച് നിലവിലുള്ള അബ്കാരി ആക്റ്റിനും നിബന്ധനകള്‍ക്കും വിപരീതമായി അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം വില്പന നടത്തിയ കുറ്റത്തിന് പാടിയോട്ടുചാലിലെ കാഞ്ഞിരങ്ങാടന്‍ ഹൗസില്‍ കെ.ലക്ഷ്മണന്(64)നെയാണ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പി.വി.ശ്രീനിവാസന്, പി.സുരേഷ് ബാബു, ഗ്രേഡ് പ്രിവന്റീവ് ഓഫീസമാരായ വി.വി.ഷിജു, പി.നിജിഷ, സിവില്‍ എക്സൈസ് ഓഫീസര്‍മായ എ.വി.സജിന്‍, പി.സൂരജ്, ഡ്രൈവര്‍ പി.വി.അജിത് എന്നിവരും ഉണ്ടായിരുന്നു.