തനിച്ച് താമസിച്ചുവരുന്ന പെയിന്റിംഗ് തൊഴിലാളിയായ യുവാവ് തൂങ്ങിമരിച്ചു.

പെരിങ്ങോം: തനിച്ച് താമസിച്ചുവരുന്ന പെയിന്റിംഗ് തൊഴിലാളിയായ യുവാവ് തൂങ്ങിമരിച്ചു.

വെള്ളോറ കടവനാട്ടെ ഇളയിടത്ത് വീട്ടില്‍ നാരായണന്‍ എന്ന പീറ്റര്‍-ആനി ദമ്പതികളുടെ മകന്‍ ഇ.വി.സുനില്‍(36)ആണ് മരിച്ചത്.

ഇന്നലെ ജൂലൈ 19 ന് രാവിലെ 11 നാണ് ഇയാളെ വീടിന്റെ കഴുക്കോലില്‍ ലുങ്കിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.

ഭാര്യ: സൂര്യ..

മകള്‍: ആരാധ്യ.

സഹോദരന്‍: നിധിന്‍.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് (ജൂലായ്-20)ഉച്ചകഴിഞ്ഞ് രണ്ടിന് കായപ്പൊയില്‍ സെന്റ് സെബാസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.