Skip to content
തളിപ്പറമ്പ്: പാമ്പുകയിയേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു.
കുറുമാത്തൂര്‍ വൈത്തലയിലെ പാഞ്ചാലിയുടെയും പരേതനായ ഒതേനന്റെയും മകള്‍ വാസന്തിയാണ്(60) മരിച്ചത്.
ശനിയാഴ്ച്ചയാണ് വീടിന്റെ ഞാലിയില്‍വച്ച് കടിയേറ്റത്.
ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലുംചികിത്സയിലായിരുന്നു.
ഇന്നലെയാണ് മരിച്ചത്.
ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍.
മക്കള്‍: സൗമ്യ, പരേതയായ സന്ധ്യ.
മരുമകന്‍: പ്രദീപന്‍ (പാപ്പിനിശേരി).
സഹോദരങ്ങള്‍. ഭാസ്‌കരന്‍, കമലാക്ഷി, സരോജിനി, കോമളവല്ലി, പരേതയായ പദ്മാവതി.