സൂപ്പര്‍ വിഷന്‍ ജാനകീയം-എസ്.ജാനകി അനുസ്മരണവും കരോക്കെ ഗാനമല്‍സരവും.

തളിപ്പറമ്പ്: സൂപ്പര്‍ വിഷന്‍ ഇവന്റസ്, സൂപ്പര്‍ വോയ്സ് ജാനകീയം എസ്.ജാനകി അനുസ്മരണവും, ജാനകി പാടിയ പാട്ടുകളുടെ കരോക്കെ ഗാനമത്സരവും നടന്നു.

ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 1.30 മുതല്‍ തളിപ്പറമ്പ് ഏഴാംമൈല്‍ ടാപ്‌കോസ് ഹാളില്‍ നടന്ന പരിപാടി സുബൈര്‍ സൂപ്പര്‍ വിഷന്റെ അധ്യക്ഷതയില്‍ സുസ്മിത ബാബു ഉദ്ഘാടനം ചെയ്തു.

റീജ കാര്‍ത്തിക, പ്രമോദ് പൂമംഗലം, നാസര്‍ ഹൈവേ, കരിമ്പം കെ.പി.രാജീവന്‍, ഒ.ശോഭന, സജിത പ്രഭവം എന്നിവര്‍ പ്രസംഗിച്ചു.

മുപ്പതോളം ഗായകര്‍ കരോക്കെ ഗാന മത്സരത്തില്‍ പങ്കെടുത്തു.

പുറത്ത് കോരിച്ചൊരിയുന്ന മഴയായിരുന്നെങ്കിലും ഗായകര്‍ ഹാളില്‍ ജാനകിയുടെ പാട്ടുകളുടെ പെരുമഴ തീര്‍ത്തു.

ജാനകീയം സൂപ്പര്‍ വോയ്സില്‍ 12 പേരെ തിരഞ്ഞെടുത്തു.

ഒന്നാം സമ്മാനം സ്മിത ചിറക്കല്‍, രണ്ടാം സമ്മാനം സുനിത വിനോദ് തലോറ, മൂന്നാം സമ്മാനം പുഷ്പ മനോജ് കുറ്റിക്കോല്‍.

വിജയികള്‍ക്ക് മെമെന്റോ,സര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.