തളിപ്പറമ്പ് നഗരസഭ സെക്രട്ടെറി ഉള്‍പ്പെടെ 19 പേരെ തരംതാഴ്ത്തി സര്‍ക്കാര്‍ ഉത്തരവ്.

തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ വകുപ്പില്‍ 19 പ്രൊവിഷണല്‍ നഗരസഭ സെക്രട്ടെറിമാരെ തരംതാഴ്ത്തി സര്‍ക്കാര്‍ ഉത്തരവിട്ടു.

ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

തളിപ്പറമ്പ് നഗരസഭ സെക്രട്ടെറി കെ.പി.സുബൈര്‍ ഉള്‍പ്പെടെയുള്ളവരെയാണ് തരംതാഴ്ത്തിയത്.

ഇവര്‍ നേരത്തെ ജോലി ചെയ്ത തസ്തികകളിലേക്ക് മാറും.

2025 സപ്തംബര്‍ 16 ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്.

നേരത്തെ മുന്‍സിപ്പല്‍ സെക്രട്ടെറിമാരുടെ ഗ്രേഡ്-3 തസ്തികയില്‍ പി.എസ്.സി റാങ്ക്‌ലിസ്റ്റ് നിലവിലില്ലാത്തതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി 19 പ്രൊവിഷണല്‍ സെക്രട്ടെറിമാരെ നിയമിച്ചത്.

നിലവില്‍ ലിസ്റ്റ് തയ്യാറാക്കി പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ 3 വര്‍ഷമായി സെക്രട്ടെറി സ്ഥാനത്ത് തുടരുന്നവരെ തരംതാഴ്ത്തിയത്.