ഒമാന്‍വിസ-രണ്ടുപേരില്‍ നിന്ന് ഒന്നരലക്ഷം തട്ടിയ യുവതിയുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: ഒമാന്‍വിസ വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്നായി ഒന്നരലക്ഷം രൂപ തട്ടിയെടുത്ത യുവതിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

വടകര അടക്കാത്തെരുവിലെ പാറയുള്ളതില്‍ വീട്ടില്‍ ലത സുനിലിന്റെ പേരിലാണ് കേസ്.

കാഞ്ഞിരങ്ങാട് ആര്‍.ടി.ഒ ഗ്രൗണ്ടിന് സമീപത്തെ തുണ്ടിവളപ്പില്‍ വീട്ടില്‍ ടി.വി.പ്രേമദാസന്റെ(47)പരാതിയിലാണ് കേസ്.

ഒമാനില്‍ ഉടനെ ആരംഭിക്കുന്ന ലിക്കര്‍ ഔട്ട്‌ലെറ്റില്‍ സെയില്‍സ്മാന്‍ വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് 2025 ജൂലൈ-29 ന് പ്രേമദാസന്‍, സുഹൃത്ത് ബിജില്‍ എന്നിവരില്‍ നിന്നും വടകര എസ്.ബി.ഐ ശാഖയിലെ പ്രതിയുടെ അക്കൗണ്ടിലേക്ക് 75,000 രൂപ വീതം വാങ്ങിയത്.

പത്ത് ദിവസത്തിനകം വിസ ലഭ്യമാക്കുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും പണമോ വിസയോ നല്‍കാതെ വഞ്ചന നടത്തിയെന്നാണ് പരാതി.