എം.ഡി.എം.എയുമായി കാട്ടാമ്പള്ളിക്കാരന് പിടിയില്‍-
തളിപ്പറമ്പ്: എം.ഡി.എം.എ.സഹിതം യുവാവ് എക്സൈസ് പിടിയില്‍.

തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും സംഘവും ചേര്‍ന്ന് ധര്‍മ്മശാല ഭാഗത്ത്
നടത്തിയ റെയ്ഡില്‍ താഴെ ബക്കളത്തുവെച്ചാണ് കാട്ടാമ്പള്ളിയിലെ മുക്രികൊല്ലറത്തിക്കല്‍ ഹൗസില്എം.കെ.ശുഫൈല്‍ (22)നെ അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്ന് 400 മില്ലി.ഗ്രാം എം.ഡി.എം.എ.പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ച കെഎല്‍.13 എ.പി.9311 നമ്പര്‍ സ്കൂട്ടറും പിടിച്ചെടുത്തു.
റെയിഡ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ടി.വി. കമലാക്ഷന്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.മുഹമ്മദ് ഹാരിസ്, പി.പി.റെജിരാഗ്, പി.പി.റെനില്‍ കൃഷ്ണന്, എക്സൈസ് െ്രെഡവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
