കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ജീവനക്കാരെ നിയമിക്കുന്നു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഉത്തരവ്.

ജീവനക്കാരുടെ കുറവ് കാരണം നേഴ്‌സുമാരും നേഴ്‌സിങ്ങ് അസിസ്റ്റന്റുമാരും എക്‌സ്‌റേ, ക്ലീനംഗ് ജീവനക്കാര്‍ ദുരിതമനുഭവിക്കുന്നതായ വാര്‍ത്ത കഴിഞ്ഞ ദിവസം കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.

പുതിയ നിയമനം സംബന്ധിച്ച് ഇന്ന് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

കോവിഡ് മൂന്നാംതരംഗ അതിവ്യാപന പശ്ചാത്തലത്തില്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ താത്ക്കാലികമായി നിയമനം നടത്തുന്നു.

മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്‌സ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലാണ് 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കായി നിയമനം നടത്തുന്നത്.

ശനിയാഴ്ച (05.02.2022) മെഡിക്കല്‍ കോളേജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം.

മെഡിക്കല്‍ ഓഫീസര്‍ ഒഴികെയുള്ള തസ്തികകളില്‍ നേരത്തെ കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്ത, അതത് തസ്തികകളിലെ

യോഗ്യതയുള്ളവര്‍ക്ക് മാത്രമാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയുക. മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്‌സ്

തസ്തികകളില്‍ 5 (05.02.2022) ന് രാവിലെ 10 മണിക്കാണ് വാക്ക് ഇന്‍ ഇന്റര്‍വ്യു. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്‌ട്രേഷന്‍

നേടിയിരിക്കണം എന്നതാണ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള യോഗ്യത. ജി.എന്‍.എം അല്ലെങ്കില്‍

ബി.എസ്.സി നേഴ്‌സിംഗ് കഴിഞ്ഞ് കേരളാ റജിസ്‌ട്രേഷന്‍ നേടിയിരിക്കണം എന്നതാണ് സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്കുള്ള യോഗ്യത.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നേടിയ ബിരുദത്തിനൊപ്പം ഡി.സി.എ കൂടി കഴിഞ്ഞവര്‍ക്കാണ്, അന്നേദിവസം ഉച്ചയ്ക്ക് 12.30

മുതല്‍ നടക്കുന്ന ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ കഴിയുക.

ഏഴാം ക്ലാസാണ് അന്നുതന്നെ ഉച്ചയ്ക്ക് 2 മണി മുതല്‍ നടക്കുന്ന ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്കുള്ള യോഗ്യത. താത്പ്പര്യമുള്ളവര്‍,

അതത് തസ്തികകളിലെ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ

പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുമ്പെങ്കിലും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

നിയമനം ദിവസവേതനാടിസ്ഥാനത്തില്‍ ആയിരിക്കും. വിശദാംശങ്ങള്‍ www.mcpariyaram.com എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.