സേനാംഗങ്ങള്‍ക്ക് കൂവേരി ഗ്രാമത്തിന്റെ ആദരവ്

തളിപ്പറമ്പ്: കൂവേരി ഗ്രാമത്തിലെ വീരമൃത്യു മരിച്ച ധീരജവാന്മാരുടെ കുടുംബത്തിനേയും, വിശിഷ്ട സേവനം കാഴ്ചവെച്ച

വിമുക്ത ധീര ജവാന്മാരേയും, പോലീസില്‍ നിന്നും സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിടപറഞ്ഞ പോലീസദ്യോഗസ്ഥന്റെ കുടുംബത്തെയും ഗ്രാമം ആദരവ് നല്‍കി.

കാശ്മീരില്‍ നിന്ന് വീരമൃത്യുവരിച്ച കെ എം വാസുദേവന്‍, മറ്റ് വിട പറഞ്ഞ പട്ടാള ഉദ്യോഗസ്ഥരായ കെ.രവീന്ദ്രന്‍, കെ.രാജന്‍, പോലീസ്

സബ്ബ് ഇന്‍സ്‌പെക്ടര്‍ആയിരുന്ന വി.വി.ഹരിദാസന്‍ എന്നിവര്‍ക്കു വേണ്ടി അവരുടെ കുടുംബാംഗങ്ങള്‍ സ്മരണിക ഏറ്റുവാങ്ങി.

വിമുക്ത ധീര ജവാന്മാരായ ആനോത്ത് സുകുമാരന്‍, പി.പി കുഞ്ഞിക്കണ്ണന്‍, കെ.എം കൃഷ്ണന്‍, സി.കരുണാകരന്‍, കെ.എം.ബാലന്‍, കെ.വിജയന്‍, കരിയില്‍ ജനാര്‍ദ്ദനന്‍, വി.വി ദിനേശ് ബാബു എന്നിവരും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.

രാഷ്ട്രപതിയുടെ ഉത്തം ജീവന്‍ രക്ഷാപതക് ലഭിച്ച കുണ്ടത്തില്‍ കൃഷ്ണന്‍ പ്രത്യേക അനുമോദനങ്ങള്‍ ഏറ്റുവാങ്ങി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ശ്രീജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ടി.ശശികൃഷ്ണന്‍ ആദ്ധ്യക്ഷത വഹിച്ചു.

ഐ.കുഞ്ഞിരാമന്‍ മാസ്റ്റര്‍, സി.സി കുഞ്ഞിരാമന്‍, പ്രൊഫ.പി.ലക്ഷമണന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.കൃഷ്ണന്‍ സ്വാഗതവും, എം.രഘുനാഥ് നന്ദിയും പറഞ്ഞു.