വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ ജോലിക്കിടയില്‍ സ്‌ക്കൂള്‍ ബസിനടിയില്‍പെട്ട് മരണപ്പെട്ടു.

മമ്പറം: വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ ജോലിക്കിടയില്‍ സ്‌ക്കൂള്‍ ബസിനടിയില്‍ പെട്ട് മരണപ്പെട്ടു.

പടിഞ്ഞിറ്റാംമുറിയില്‍ ശ്രീഹര്‍ഷത്തില്‍ കെ.ഷായിഷ്(47)ആണ് മരിച്ചത്.

റിപ്പേറിങ്ങിനിടയില്‍ പിറകോട്ട് നീങ്ങിയ ബസിനടിയില്‍ പെട്ടാണ് മരിച്ചത്.

മമ്പറം ഇംഗ്ലീഷ് സ്‌കൂളിന്റെ ബസാണ് അപകടത്തിനിടയാക്കിയത്.

ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം.

ഗുരുതരാവസ്ഥയില്‍ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കാരം നാളെ(24-2-2022). 12 മണിക്ക് പന്തക്കപ്പാറ ശ്മശാനത്തില്‍.

ഭാര്യ: വി.എം. രഷില (മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍).

മക്കള്‍: ശ്രീഹര്‍ഷ് ഷായിഷ് (തലശ്ശേരി എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി), അഭിനവ് ഷായിഷ്. (എന്‍.ടി.ടി.എഫ്.നെട്ടൂര്‍, വിദ്യാര്‍ഥി).