അമ്മാനപ്പാറയിലും ഇനി മുത്തപ്പ സാന്നിധ്യം-
പരിയാരം: അമ്മാനപ്പാറയില്‍ പുതുതായി നിര്‍മ്മാണം ആരംഭിച്ച അമ്മാനപ്പാറ ശ്രീ മുത്തപ്പന് മടപ്പുര ദേവസ്ഥാനത്ത് മുത്തപ്പന് വെള്ളാട്ടം കെട്ടിയാടി.

പരേതനായ പരക്കോത്ത് കുഞ്ഞിരാമന്റെ സ്മരണക്കായി മക്കള്‍ കെ. ലക്ഷ്മണന്, കെ. മധുസൂദനന് എന്നിവര്‍ സൗജന്യമായി നല്കിയ 4 സെന്റ് സ്ഥലത്താണ് മടപ്പുര നിര്‍മ്മാണം നടത്തുന്നത്.
ഇ.ടി.രാജീവന് (പ്രസിഡന്റ്), സി.വി.സനീഷ് (വൈസ് പ്രസിഡന്റ്), എന്‍.ജയേഷ് (സെക്രട്ടറി), പി.ഷിബു (ജോ.സെക്രട്ടറി), കെ.പി.രമേശന് (ട്രഷറര്‍)
എന്നിവര്‍ ഭാരവാഹികളായ 21 പേര് അടങ്ങുന്ന കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഉത്സവത്തോടനുബന്ധിച്ച് അന്നദാനവും നടന്നു.
