റഷ്യയുടെ അധിനിവേശ താല്പര്യങ്ങള്ക്ക് ലോകം വലിയ വില കൊടുക്കേണ്ടി വരുന്നു- വെല്‍ഫെയര്‍ പാര്‍ട്ടി
തളിപ്പറമ്പ് : ഇരുപത്തിരണ്ട് കൊല്ലമായി റഷ്യയില്‍ അധികാരത്തിലിരിക്കുന്ന വ്ളാദമിര്‍ പുടിന്റെ ആജീവനാന്ത

അധികാരത്താല്പര്യങ്ങളാണ് ഉെ്രെകനിമേലുള്ള യുദ്ധമായിത്തുടരുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല സെക്രട്ടറി സി.കെ.മുനവ്വിര്‍.
വെല്‍ഫെയര്‍ പാര്‍ട്ടി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന യുദ്ധ വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ഇപ്പോള്‍ എല്ലാ അധിനിവേശങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും പൊതുവായിപ്പറയുന്ന കാരണം അവര്‍ ഭാവിയില്‍ നമുക്ക് ഭീഷണിയാവും എന്നത് മാത്രമാണ്.
ഇസ്രായേല്‍ ഫലസ്തീനുമേല്‍ പതിറ്റാണ്ടുകളായിത്തുടരുന്ന ആക്രമണത്തിനും ഇതേ കാരണം തന്നെയാണ് പറയുന്നതെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്രയധികം ആള്‍നാശവും നാശനഷ്ടങ്ങളും വിതച്ച് ഇന്ത്യയിലെ തന്നെ ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസവും ജീവിതവും അനശ്ചിതത്തിലാക്കിത്തുടരുന്ന
റഷ്യയുടെ ആക്രമണത്തെ അപലപിക്കാന്‍ തയ്യാറാത്ത ഇന്ത്യയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും, യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം സെക്രട്ടറി എം.ഹാരിസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സി.മുഹമ്മദ് അഷ്റഫ് സ്വാഗതവും
കെ അബ്ദുസ്സമദ് നന്ദിയും പറഞ്ഞു. ഇഖ്ബാല്‍ തളിപ്പറമ്പ്, കെ.കെ.ഖാലിദ്, റഹീസ് അരിയില്‍ എന്നിവര്‍ നേതൃത്വം നല്കി.
