സാമൂഹിക പെന്‍ഷന്‍ വെട്ടിച്ച കൗണ്‍സിലറെ പുറത്താക്കണം-യു.ഡി.എഫ് ധര്‍ണ നടത്തി.

തളിപ്പറമ്പ്: കാന്‍സര്‍ രോഗികളുടെ ഉള്‍പ്പെടെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വെട്ടിപ്പ് നടത്തിയ ആന്തൂര്‍ നഗരസഭാ കൗണ്‍സിലറെ പുറത്താക്കണമെന്നും ആന്തൂര്‍ നഗരസഭയില്‍ നടക്കുന്ന അഴിമതിയെ

കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ആന്തൂര്‍ മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉത്ഘാടനം ചെയ്തു. സമദ് കടമ്പേരി അധ്യക്ഷത വഹിച്ചു.

ഡി.സി.സി ജന.സെക്രട്ടറി ടി ജനാര്‍ദ്ദനന്‍, മുസ്ലിം യൂത്ത്‌ലീഗ് നേതാവ് അലി മംഗര, പി.എം പ്രേംകുമാര്‍, വി.വി നാരായണന്‍, വത്സന്‍ കടമ്പേരി, എ.എന്‍.ആന്തൂരാന്‍, ടി.എന്‍.ഉണ്ണികൃഷണന്‍,

കെ.പി ആദംകൂട്ടി എന്നിവര്‍ സംസാരിച്ചു. രഘുനാഥ് തളിയില്‍, ഒ.വി.പ്രേംകുമാര്‍, മുഹസിന്‍ ബക്കളം, ബി.കബീര്‍,

എം.വി.ശശിധരന്‍, പി.സുജാത, ഷൈജു ആന്തൂര്‍, കൃഷ്ണപ്രിയേഷ്, എം.വി.നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.