തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ ഷീ ലോഡ്ജിന് ഒരു കോടി- ബജറ്റില്‍ ശ്രദ്ധേയങ്ങളായ നിരവധി നിര്‍ദ്ദേശങ്ങള്‍.

തളിപ്പറമ്പ്: ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ ഷീ ലോഡ്ജ് ആരംഭിക്കാന്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപ വകയിരുത്തി.

ഉല്‍പ്പാദന മേഖലയില്‍ 1,51,12,260 രൂപയും ഇന്നവതരിപ്പിച്ച തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ മാറ്റിവെച്ചിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് പി.പ്രേമലത അവതരിപ്പിച്ച ബജറ്റില്‍ കാര്‍ഷിക, മൃഗ സംരക്ഷണ,ക്ഷീരോല്‍പ്പാദന മേഖലകളില്‍ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

വനിതാ ഘടകപദ്ധതിക്ക് 1,50,37,420 രൂപയും ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കുന്നില്‍ പുതിയ വ്യവസായ എസ്‌റ്റേറ്റ് സ്ഥാപിക്കാന്‍ 25 ലക്ഷവും ഭിന്നശേഷിക്കാരുടെ സ്വയം

പര്യാപ്തതക്കും ഉപജീവന മാര്‍ഗ്ഗത്തിനുമായി 30 ലക്ഷം രൂപയും വകയിരുത്തി. ഗ്രാമീണ റോഡുകള്‍ മെച്ചപ്പെടുത്താന്‍ 97,84,800 രൂപ മാറ്റിവെച്ചു.

കുടിവെള്ള ജലസംരക്ഷണ പ്രവര്‍ത്തങ്ങള്‍ക്ക് 59, 16,000 രൂപയും വകയിരുത്തി. മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍ ആരോഗ്യമേഖലക്ക് 3 കോടി 18 ലക്ഷം, മഹാന്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി 50 ലക്ഷം,

പി.എം.എ.വൈ ഭവനപദ്ധതി ജനറല്‍ വിഭാഗത്തില്‍ ഒരു കോടി അറുപത് ലക്ഷം, പട്ടികജാതി വിഭാഗത്തില്‍ ഒരു കോടി 56 ലക്ഷം,

പട്ടികവര്‍ഗക്കാര്‍ക്ക് ഒരു കോടി 40 ലക്ഷം എന്നിങ്ങനെയും നീക്കിവെച്ചു. വനിതാ ഘടകപദ്ധതിക്ക് 1,50,37.420 രൂപയും മാറ്റിവെച്ചിട്ടുണ്ട്.

ബജറ്റ് സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് കൊയ്യം ജനാര്‍ദ്ദനന്‍, ജോഷി കണ്ടത്തില്‍, സരിത ജോസ്, ആനക്കീല്‍ ചന്ദ്രന്‍, സി.ഐ.വല്‍സല, ഉനൈസ് എരുവാട്ടി, എന്‍.നാരായണന്‍,

പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.വി.പ്രസീത സ്വാഗതം പറഞ്ഞു.