കഞ്ചാവടിക്ക് മരുന്ന് കണ്ണില്‍ മുളക്–
ഹൈദരാബാദ്: കഞ്ചാവ് ഉപയോഗിച്ച മകനെ കെട്ടിയിട്ട് കണ്ണില്‍ മുളകുതേച്ച് അമ്മയുടെ അറ്റകൈ പ്രയോഗം’.

തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലെ കോടാട് എന്ന സ്ഥലത്താണ് സംഭവം. കഞ്ചാവ് ഉപയോഗിച്ച് 15 വയസ്സുകാരനെയാണ് അമ്മ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകു തേച്ചത്.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
കഞ്ചാവിന് അടിമയായ മകന് പണത്തിനായി അമ്മയെ നിരന്തരം ശല്യം ചെയ്തിരുന്നതായി തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ശല്യം സഹിക്കാനാവാതെയാണ് മകനെ കെട്ടിയിട്ട് കണ്ണില്‍ മുളകു തേക്കാന്‍ അമ്മ മുതിര്‍ന്നത്.
മകനെ കെട്ടിയിട്ട് ഒറ്റയ്ക്കു കണ്ണില്‍ മുളകു തേക്കാന്‍ അമ്മ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം.
മകന് പ്രതിരോധിച്ചതോടെ മറ്റൊരു സ്ത്രീയുടെ സഹായത്തോടെയാണ് അമ്മ മുളകു തേച്ചത്.
കഞ്ചാവ് ഉപയോഗിക്കില്ലെന്ന് ഉറപ്പു നല്‍കുന്നതുവരെ മകനെ അഴിച്ചുവിടാനും അമ്മ തയാറായില്ല.
അമ്മയുടെ പ്രവൃത്തിയെ സമൂഹമാധ്യമങ്ങളില്‍ ഒരുവിഭാഗം ആളുകള്‍ അനുകൂലിക്കുമ്പോള്‍, മകനോട് അമ്മ ചെയ്തത് ക്രൂരതയാണെന്ന മറുവാദവുമുണ്ട്.
കഞ്ചാവിന് അടിമയായ മകനെ ഇങ്ങനെ ശിക്ഷിച്ചതില്‍ തെറ്റില്ലെന്നാണ് ന്യായീകരിക്കുന്നവര്‍ പറയുന്നത്.
