ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന് ഭര്‍ത്താവിന്റെ കഴുത്തിന് കുത്തിയ പ്രതി റിമാന്‍ഡില്‍
പരിയാരം:കര്‍ണ്ണാടകയില്‍ നിന്നുമെത്തിയ മീന്പിടുത്തക്കാരായ സംഘത്തിലെ യുവാവിനെ മദ്യലഹരിയില്‍ കത്തികൊണ്ട് കഴുത്തിന് കുത്തിയ മൈസൂര്‍ സ്വദേശി വധശ്രമ കേസില്‍ അറസ്റ്റില്‍.

മൈസൂര്‍ ഹുന്‍സൂരിലെ ഡി.കെ.അര്‍ജുനെ (40) യാണ് പരിയാരം പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
കത്തിക്കുത്തില്‍ സാരമായി പരിക്കേറ്റ കര്‍ണ്ണാടക കാര്‍വാര്‍ സ്വദേശി നാം ദേവിനെ (48) പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെവ്വാഴ്ച്ച വൈകുന്നേരമായായിരുന്നു സംഭവം.
പുഴയില്‍ മീന്‍ പിടിച്ചു ഉപജീവനം നടത്തുന്ന സംഘത്തിലെ സഹോദരനെ കാണാന്‍ കൊല്ലം ശാസ്താം കോട്ടയില്‍ നിന്നും എത്തിയതായിരുന്നു നാംദേവ് കണ്ടോന്താര്‍ കള്ളുഷാപ്പിന് സമീപത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
പതിവുപോലെ ടൗണില്‍ മത്സ്യ വില്പന കഴിഞ്ഞത്തിയതായിരുന്നു നാംദേവ്.
ഒരു വര്‍ഷം മുമ്പ് നാംദേവിന്റെ ഭാര്യയോട് അര്ജുന് മോശമായി പെരുമാറിയിരുന്നുവത്രേ.
അതിന് ശോഷം ആദ്യമായാണ് ഇരുവരും കണ്ടുമുട്ടുന്നത്.
ഇത് സംബന്ധിച്ചുണ്ടായ വാക്കേറ്റത്തിനിടയിലാണ് മദ്യലഹരിയില്‍ അര്ജുനന് കത്തികൊണ്ട് നാംദേവിന്റെ കഴുത്തില്‍ കുത്തിയത്.
കുത്തേറ്റ നാംദേവിനെ ആശുപത്രിയിലെത്തിച്ച നാട്ടുകാര്‍ പരിയാരം പോലീസിലും വിവരമറിയിച്ചിരുന്നു.
സ്ഥലത്തെത്തിയ പോലീസ് അര്‍ജുനനെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാംദേവിന്റെ
മൊഴിയെടുത്ത പോലീസ് വധശ്രമത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ അര്‍ജുനെ റിമാന്‍ഡ് ചെയ്തു.
