കമിതാക്കള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കമിതാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി കൊല്ലം സ്വദേശികളായ റിനീഷ്(34), ഷിജി(38) എന്നിവരാണ് മരിച്ചത്.

ഇന്ന് വെള്ളിയാഴ്ച്ച ഉച്ചയോടെ മീടാടി വെള്ളറക്കാട് റെയില്‍വെ സ്‌റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടത്.

യുവതിയുടെ മൃതദേഹം തലയറ്റ നിലയിലായിരുന്നു.

ഷിജിയെ കാണാനില്ലെന്ന് ഭര്‍ത്താവ് ശിവദാസന്‍ കൊയിലാണ്ടി നപോലീസില്‍ പരാതി നല്‍കിയിരുന്നു.

മകന്‍: ആദിത്യന്‍.

റിനീഷിന്റെ ഭാര്യ പരേതയായ ബാനി രശ്മി.

മകള്‍: ശ്രീമോള്‍. ഇരുവരും പ്രണയത്തിലായിരുന്നുെവന്ന് പോലീസ് പറഞ്ഞു.