ജില്ല തസ്‌കിയത്ത് ക്യാമ്പും ഹൈദരലി ശിഹാബ്തങ്ങള്‍ അനുസ്മരണവും ഇന്ന്.

കണ്ണൂര്‍: സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന തസ്‌കിയത്ത് ക്യാമ്പും ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും

ഇന്ന് (ശനി) ഉച്ചക്ക് ശേഷം 2:30 മണിക്ക് തളിപ്പറമ്പ് മേഖലയിലെ ചൊറുക്കള പൊക്കുണ്ട് കൊയ്യോട് ഉസ്താദ് നഗറില്‍ വെച്ച് നടക്കും.

കൊയ്യോട് ഉസ്താദ് മഖാം സിയാറത്തിന് ഹാരിസ് അസ്ഹരി നേതൃത്വം നല്‍കും 2:45 ന് പൊക്കുണ്ട് മഹല്ല് പ്രസിഡന്റ് കെ.പി. അബ്ദുല്ലഹാജി പതാക ഉയര്‍ത്തും.

സമസ്ത ജില്ലാ സെക്രട്ടറി മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി പ്രാരംഭ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും അഷ്‌റഫ് ബംഗാളി മുഹല്ലയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.പി.പി.തങ്ങള്‍ അല്‍ ബുഖാരി ക്യാമ്പിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും.

സമസ്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി ചുഴലി മുഹിയുദ്ധീന്‍ ബാഖവി ആത്മസംസ്‌കരണം എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും.

സിദ്ദീഖ് ദാരിമി ബക്കളം ഹൈദറലി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും.

മദ്രസകളിലെ ഉസ്താദുമാര്‍ക്ക് ഭക്ഷണം കൊണ്ടു വരുന്നവര്‍ക്കുള്ള കിറ്റ് വിതരണം അബ്ദുസമദ് മുട്ടം നിര്‍വഹിക്കും. അബ്ദുല്‍ ഷുക്കൂര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും.

എസ. ഇ.എ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഹബീബ് തങ്ങള്‍, എസ്.എം.എഫ്.ജില്ലാ ട്രഷറര്‍ പി.ടി.മുഹമ്മദ് മാസ്റ്റര്‍, സൈദ് ഹാജി തളിപ്പറമ്പ്, ഹസ്സന്‍ ദാരിമി, അബ്ദുല്‍ റസാഖ് മാസ്റ്റര്‍,

സുബൈര്‍അരിയില്‍, ഹൈദര്‍ ഫൈസി, അശ്‌റഫ് ഹാജി പൊക്കുണ്ട്, സുലൈമാന്‍ ഫൈസി, ഷഫീഖ് ദാരിമി, എന്‍.പി.സിദ്ധീഖ്, പൊക്കുണ്ട്

മഹല്ല് സെക്രട്ടറി കെ.പി.താജുദ്ദീന്‍, സുഹൈല്‍ മഴൂര്‍ സംസാരിക്കും. മുഹമ്മദ് ബിന്‍ ആദം സ്വാഗതവും ടി.കെ.നിയാസ് നന്ദിയും പറയും.