തെറ്റുകുറ്റങ്ങളില്‍ നിന്നും അധാര്‍മികതകളില്‍ നിന്നും അകന്നുനില്‍ക്കാന്‍ വിശുദ്ധ റമദാനിനെ ഉപയോഗപ്പെടുത്തുക സയ്യിദ് കെ പി പി തങ്ങള്‍ അല്‍ബുഖാരി.
പൊക്കുണ്ട്(കണ്ണൂര്‍): സമൂഹത്തെ കാര്‍ന്നുതിന്നുന്ന തെറ്റുകുറ്റങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മാറിനിന്ന് നന്മയുടെയും മേന്മയുടെയും

വാഹകരാകാന്‍ പരിശുദ്ധ റമളാനിനെ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി.പി.തങ്ങള്‍ അല്‍ ബുഖാരി പറഞ്ഞു.
പൈശാചികത കടിഞ്ഞാണിടുന്ന മാസമാണ് വിശുദ്ധമായ റമദാന്‍ ഈ പവിത്രത മനസ്സിലാക്കി സ്വഭാവത്തിലും പ്രവര്‍ത്തനങ്ങളിലും ജീവിതരീതിയിലും മാറ്റങ്ങളുണ്ടാക്കാന്‍ വിശുദ്ധ റമദാനി ന്റെ അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പൊക്കുണ്ട് കൊയ്യോട് ഉസ്താദ് നഗറില്‍ നടത്തിയ ജില്ലാ
തസ്‌കിയത് ക്യാമ്പും ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് സായാഹ്നവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
സമൂഹം മാറ്റത്തിന് തയ്യാറായാല്‍ ദൈവിക സഹായം ഉണ്ടാകും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല മാറ്റത്തിന് തയ്യാറാകാത്ത കാലത്തോളം അത്തരം സമൂഹം ദൈവീക പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.പി.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു ജില്ലാ എക്‌സിക്യൂട്ടീവ് മീറ്റ് സമസ്ത ജില്ലാ സെക്രട്ടറി മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
പള്ളിയിലെയും മദ്രസയിലെ യും ഉസ്താദുമാര്‍ക്ക് ഭക്ഷണം കൊണ്ടു വരുന്നവര്‍ക്കുള്ള റിലീഫ് കിറ്റ് ജില്ലാതല ഉദ്ഘാടനം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് മുട്ടം നിര്‍വഹിച്ചു.
സമസ്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി ചുഴലി മുഹിയുദ്ദീന്‍ ബാഖവി ആത്മ സംസ്‌കരണം എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.
ജംഇയ്യത്തുല്‍ ഖുത്വബ സംസ്ഥാന കൗണ്‍സിലര്‍ സിദ്ദീഖ് ദാരിമി ബക്കളം ഹൈദറലി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.
കൊയ്യോട് ഉസ്താദ് മഖാം സിയാറത്തിന് ഹാരിസ് അസ്ഹരി ചെര്‍ക്കള നേതൃത്വം നല്‍കി. പൊക്കുണ്ട് മഹല്ല് പ്രസിഡണ്ട് കെ പി അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി.
സയ്യിദ് അല്‍ മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി മുഹമ്മദ് ഹാജി മാതമംഗലം, ആറ്റടപ്പ മുഹമ്മദ് ഹാജി,അശ്‌റഫ് ഹാജി ചിറ്റാരിപ്പറമ്പ് സയ്യിദ് ഹബീബ് തങ്ങള്‍,
അശ്‌റഫ് ഹാജി പൊക്കുണ്ട്, പി കെ താജുദ്ധീന്‍ പൊക്കുണ്ട്, എന്‍ പി സിദ്ദീഖ്, മുസ്തഫ ഹാജി പുതിയങ്ങാടി, ഹക്കീം ഹാജി കണ്ണപുരം,
ഹൈദര്‍ ഫൈസി, സുലൈമാന്‍ ഫൈസി, സി സി നസീര്‍ പാലോട്ട് പള്ളി അബ്ദുല്‍ റസാഖ് മാസ്റ്റര്‍, സമീര്‍ സി എച്ച് ,സൈദ് ഹാജി, അബ്ദുല്‍ ഖാദര്‍ മുണ്ടേരി, കെ വി ഇബ്രാഹിം മൗലവി,
ഹസ്സന്‍ ദാരിമി സംസാരിച്ചു. മുഹമ്മദ് ബിന്‍ ആദം സ്വാഗതവും നിയാസ് ടി കെ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇഫ്താര്‍ സംഗമവും സമൂഹ നോമ്പുതുറയും നടന്നു.
