വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചു.
മട്ടന്നൂര്‍:നെല്ലുന്നിയിലുണ്ടായ വാഹന അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.
മട്ടന്നൂര്‍ പരിയാരം സ്വദേശി റിയാസ് മന്‍സില്‍ നവാസ് (40), മകന്‍ യാസീന്‍ (7) എന്നിവരാണ് മരണപെട്ടത്.
നവാസിന്റെ ഭാര്യ ഹസീറ, മക്കളായ റിസാന്‍,ഫാത്തിമ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പഴശിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്ന വഴി രാത്രി 12 മണിയോടെയാണ് നെല്ലുന്നിയില്‍ വച്ച് അപകടം.
ഇവര്‍ സഞ്ചരിച്ച കാറും എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.