കുര്‍ബാന്‍ അലി കുറുമാത്തൂരില്‍ ബ്രൗണ്‍ഷുഗറുമായി പിടിയില്‍.

തളിപ്പറമ്പ്: ബ്രൗണ്‍ഷുഗറുമായി അസം സ്വദേശി അറസ്റ്റില്‍.

കുറുമാത്തൂര്‍ പഴയ ഐ.ടി.ഐ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുര്‍ബാന്‍ അലി(23)നെയാണ് ഇന്നലെ വൈകുന്നേരം 6.15 ന് 0.09 ഗ്രാം ബ്രൗണ്‍ഷുഗറുമായി പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ്ടീം തളിപ്പറമ്പ് ഇന്‍സെപ്ക്ടര്‍ ഷാജി പട്ടേരി, എസ്.ഐ കെ.കെ.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

ഐ.ടി.ഐ റോഡിന്റെ പടിഞ്ഞാറുവശത്തെ അനാദിക്കടയുടെ സമീപത്തുവെച്ചാണ് പോലീസ് സംഘം കുര്‍ബാന്‍ അലിയെ വലയിലാക്കിയത്.