ആല്‍ബിന്‍ ജോര്‍ജ് വാഹനാപകടത്തില്‍ മരിച്ചു.

പരിയാരം: ദുരൂഹസാഹചര്യത്തില്‍ യുവാവ് വാഹനാപകടത്തില്‍ മരിച്ചു.

ഉളിക്കല്‍ സ്വദേശിയും പടിയൂര്‍ സ്‌കൂള്‍തട്ടില്‍ താമസക്കാരനുമായ ആല്‍ബിന്‍ ജോര്‍ജ്(28)ആണ് മരിച്ചത്.

ഇന്നലെ രാത്രി പത്തോടെ നുച്ചിയാട് പാലത്തിന്റെ കൈവരികളില്‍ ബൈക്കിടിച്ചാണ് പരിക്കേറ്റത്.

ഉടന്‍ ഇരിട്ടിയിലെ അമലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് ആല്‍ബിനെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്.

ജോര്‍ജ്-മിനി പരിയാത്ത് ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: അഖില്‍, അഞ്ജലി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പെരിങ്കിരി പള്ളിയില്‍ സംസ്‌ക്കരിക്കും.