സിസ്റ്റര്‍ ആനിമ ഡി.എസ്.എസ്.(73) നിര്യാതയായി- സംസ്‌ക്കാരം ഇന്ന്(18) വൈകുന്നേരം 3 ന്.

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ആനിമ ഡി.എസ്.എസ് (73) ശനിയാഴ്ച (17.09.2022) രാത്രി 11.00 മണിക്ക് നിര്യാതയായി.

ശവസംസ്‌ക്കാര ചടങ്ങുകള്‍ ഞായറാഴ്ച (18.09.2022) ഉച്ചകഴിഞ്ഞ് 03.00 മണിക്ക് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ നടത്തപ്പെടും.

തലശ്ശേരി രൂപത, വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍, ചുടലിയാന്‍കല്‍ പരേതരായ ചാക്കോ-റോസാ ദമ്പതികളുടെ 7 മക്കളില്‍ 4-ാമത്തെ മകളാണ് സിസ്റ്റര്‍ ആനിമ.

സഹോദരങ്ങള്‍: കുരിയാക്കോസ്, ആന്റണി, ജോണി, അന്നമ്മ. പരേതനായ ജോസഫ്. അരിപ്പാമ്പ്ര, ഏഴിമല, മരിയപുരം, പഴയങ്ങാടി, കുറ്റൂര്‍, പിലാത്തറ, കാരക്കുണ്ട്, പട്ടുവം, കോഴിക്കോട്,

മാനന്തവാടി, കൊടുമണ്‍, ബത്തേരി, എടക്കോം, നെല്ലിപ്പതി, മേപ്പാടി, പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പ് ക്യാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പട്ടുവം സെന്റ് ആഞ്ചലാ കോണ്‍വെന്റില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.