ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചു-
വേളാപുരം: ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചു. മയ്യില്‍ കയരളം സ്വദേശി ഇ.ടി.ജയചന്ദ്രന്‍ (46) ആണ് മരിച്ചത്.
ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് സര്‍ക്കുലേഷന്‍ ജീവനക്കാരനാണ്. മാങ്ങാട്ടാണ് താമസം.
ഇന്ന് രാവിലെ പത്തോടെ രാവിലെ ഓഫീസിലേക്ക് പോകുമ്പോള്‍ വേളാപുരത്താണ് അപകടം നടന്നത്.
രേതനായ കെ.എം.രാഘവന്‍ നമ്പ്യാരുടെയും എ.പി.യശോദയുടെയും മകനാണ്.
ഭാര്യ: ജ്യോതി. മക്കള്‍: അനഘ, സഹോദരങ്ങള്‍: രാജന്‍ (കൊളച്ചേരി), ശോഭന ( കയരളം), ലളിതകുമാരി (നാറാത്ത്).