1100 പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി-
ഇരിട്ടി: ആറളത്തും പേരാവൂരിലും നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ പിടികൂടി, വ്യാപാരികള്‍ക്കെതിരെ കേസെടുത്തു.
ആറളം വീര്‍പ്പാട്ടെ വ്യാപാരി മനോജിന്റെ വീട്ടില്‍ ഒളിപ്പിച്ച 600 പേക്കറ്റ് പുകയില ഉത്പന്നങ്ങളാണ് എസ്.ഐ. വി.വി.ശ്രീജേഷും സംഘവും പിടികൂടിയത്.
പേരാവൂരില്‍ കല്ലേരിമലയിലെ വ്യാപാരി കബീറിന്റെ വീട്ടില്‍ നിന്നാണ് എസ്. ഐ.കെ.പ്രകാശന്റെ നേതൃത്വത്തില്‍ മൂന്നു ചാക്കില്‍ നിറച്ച പുകയില ഉത്പന്നങ്ങള്‍ പിടിച്ചത്.
നേരത്തേയും കബീറിനെ നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചതിന് പോലീസ് കേസെടുത്തിരുന്നു.
വീരാജ്‌പേട്ടവഴിയാണ് ഇവ കേരളത്തിലേക്ക് കടത്തുന്നതെന്ന് പോലീസ് പറഞ്ഞു.