ഓടുന്ന ബസിന് മുന്നിലേക്ക് ചാടി ആദിത്യ ആത്മഹത്യ ചെയ്തു.

പരിയാരം: യുവാവ് ഓടുന്ന ബസിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തു.

കുളപ്പുറം ഈസ്റ്റ് ഭഗത്‌സിംഗ് വായനശാലക്ക് സമീപത്തെ കിഴക്കിനിയില്‍ ആദിത്യ(24)ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം 5.15 ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ.എല്‍.13 എ.വി. 5679 പ്രതാപ് എന്ന സ്വകാര്യ ബസിന് മുന്നിലേക്ക് റോഡരികില്‍ നിന്ന ആദിത്യ ഓടി വന്ന് എടുത്തുചാടുകയായിരുന്നു.

ഇത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. നല്ല വേഗതയിലായിരുന്ന ബസിനടയില്‍പെട്ട പെട്ട ആദിത്യ തല്‍ക്ഷണം മരിച്ചു.

ജയപ്രകാശന്‍-ബിന്ദു ദമ്പതികളുടെ മകനാണ്.

സഹോദരി ആവണി.

യുവാവ് മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.