വിദ്യാര്‍ത്ഥികളെ ബസില്‍കയറ്റാതെ പുറത്തുനിര്‍ത്തിക്കുന്ന പ്രവണതക്കെതിരെ നടപടി വേണം-എ ഐ.എസ്.എഫ്

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്സ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതെ പുറത്ത് നിര്‍ത്തിക്കുന്ന പ്രവണതയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എ.ഐ.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

എ.കെ.പൊതുവാള്‍ സ്മാരക മന്ദിരത്തില്‍ വച്ച് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.ആര്‍. ചന്ദ്രകാന്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.പി.രദീപ് അദ്ധ്യക്ഷത വഹിച്ചു.

എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ശ്രേയ രതീഷ് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം പ്രണോയ് വിജയന്‍, ജില്ലാ വൈസ് പ്രസിഡന്റ് സി. ജസ്വന്ത്, സി.പി.ഐ തളിപ്പറമ്പ് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.വി.ബാബു, എ.ഐ.ടി.യു.സി തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ടി.വി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

വി.അമീഷ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: വി.അമീഷ (പ്രസിഡന്റ്), ടി.പി. രദീപ് (വൈസ് പ്രസിഡണ്ട്), പി.വി.അനില്‍ചന്ദ്രന്‍ (സെക്രട്ടറി), കെ.വി.ഹരിത (ജോ: സെക്രട്ടരി ) എന്നിവരെ തെരഞ്ഞെടുത്തു .