എ.കെ.പി.എ തളിപ്പറമ്പ് മേഖല-പി.സി.വല്‍സരാജ് പ്രസിഡന്റ്, കെ.രഞ്ജിത്ത് സെക്രട്ടെറി, ബാബു പ്രണവം ട്രഷറര്‍
നാഷണല്‍ ഹൈവേയില്‍ അപകടങ്ങള്‍ കുറക്കുന്നതിനായി ബസ്‌ബേ നിര്‍മ്മിക്കണമെന്ന് എ.കെ.പി.എ.
തളിപ്പറമ്പ്:പുതുതായി നിര്‍മ്മിക്കുന്ന നാഷണല്‍ ഹൈവേയില്‍ അപകടങ്ങള്‍ കുറക്കുന്നതിനായി ബസ് സ്റ്റോപ്പുകളില്‍ ബസ്‌ബേ നിര്‍മ്മിക്കണമെന്ന് ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍(എ.കെ.പി.എ) തളിപ്പറമ്പ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
അത്യാവശ്യമായ ഇടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ അടിപ്പാതയോ മേല്‍പ്പാതയോ നിര്‍മ്മിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി സ്റ്റുഡിയോ ഉടമകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സമ്മേളനം സര്‍ക്കാറിനോടും, നാഷണല്‍ ഹൈവെ അതോറിറ്റിയോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പതിനിധി സമ്മേളനം റിക്രിയേഷന്‍ ക്ലബില്‍ സംസ്ഥാന സെക്രട്ടറി ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് സുമേഷ് മഴൂര്‍ അധ്യക്ഷത വഹിച്ചു.
വിഷ്ണു പൂക്കോത്ത്, രാജേഷ് കരേള, എസ്.ഷിബുരാജ്, വിതിലേഷ് അനുരാഗ്, ചന്ദ്രന്‍ മാവിച്ചേരി, ഗോപാലന്‍ അപ്‌സര, വിനീത ദിലീഷ്, ജിമേഷ് കുമാര്‍, ചന്ദ്രന്‍ അഖില്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പി.സി.വത്സരാജ് (പ്രസിഡന്റ്), കെ.രഞ്ജിത്ത്(സെക്രട്ടെറി), ബാബു പ്രണവം(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.